എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് തുടരും
കൊച്ചി: എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. വെള്ളാപ്പള്ളി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് കോടതി വരുന്ന തിങ്കളാഴ്ചത്തേക്ക് മാറ്റി. നിലവിലെ സാഹചര്യത്തില്‍ ഭാരവാഹികള്‍ക്കുള്ള അയോഗ്യത തുടരും.
കഴിഞ്ഞ മാര്‍ച്ച് 16-നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ വെള്ളാപ്പള്ളി നടേശന്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബെഞ്ചിന്റെ നടപടി നിയമവിരുദ്ധമാണെന്നും കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നുമാണ് അപ്പീലിലെ പ്രധാന വാദം.കമ്പനി നിയമപ്രകാരമുള്ള തര്‍ക്കങ്ങളില്‍ ഇടപെടേണ്ടത് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ആണെന്നും, ഹൈക്കോടതിക്കോ സിവില്‍ കോടതികള്‍ക്കോ ഇതില്‍ അധികാരമില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു.
അപ്പീല്‍ അടിയന്തരമായി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും, അത്രമേല്‍ വേഗത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.