ന്യൂഡല്‍ഹി: ബോളിവുഡിലെ ഗായകനും സംഗീത സംവിധായകനുമായ ഋഷഭ് ടണ്ഠന്‍ (35) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം.
ഫക്കീര്‍ എന്ന പേരില്‍ സംഗീതലോകത്ത് അറിയപ്പെട്ടിരുന്ന ആളാണ് ഋഷഭ് ടണ്ഠന്‍. ആലാപനത്തോടൊപ്പം, അഭിനയത്തിലും സംഗീതസംവിധാനത്തിലും അദ്ദേഹം മികവ് പുലര്‍ത്തിയിരുന്നു. ദി റേ ഓഫ് ലൈറ്റ്, ഫക്കീര്‍ ലിവിംഗ് ലിമിറ്റ്ലെസ്, ഇഷ്‌ക് ഫക്കീരാന തുടങ്ങിയ ഹിറ്റുകളിലൂടെ പ്രേക്ഷകമനസുകളില്‍ ഇടം നേടിയ താരമായിരുന്നു.