തിരുവനന്തപുരം: സിപിഎം കേരള ഘടകത്തിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിന് സില്‍വര്‍ ബട്ടന്‍ ലഭിച്ചു. ഇപ്പോള്‍ പാര്‍ട്ടി ചാനലിന് 112,000 സബ്‌സ്‌ക്രൈബേഴ്‌സാണ് ഉള്ളത്. https://youtube.com/CPIMKer-alam എന്നാണ് ചാനലിന്റെ ലിങ്ക്.
കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ യുട്യൂബ് ചാനലിന് ഇത്തരം ഒരു അംഗീകാരം ലഭിക്കുന്നത് ഇതാദ്യമാണ്.
പാര്‍ട്ടി സെക്രട്ടറി വിജയരാഘവന്‍ യുട്യൂബ് സില്‍വര്‍ ബട്ടന്‍ ലോഗോയുമായി നില്‍ക്കുന്ന ചിത്രം സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നുണ്ട്.