സിദ്ദിഖ് കാപ്പന് വിദഗ്ധ ചികില്‍സ ലഭ്യമാക്കണം: എം കെ രാഘവന്‍ എം.പി

Update: 2021-04-24 12:48 GMT
കോഴിക്കോട്: യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശില്‍ തടവില്‍ കഴിയുന്നതിനിടെ കൊവിഡ് ബാധിച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വിദഗ്ധ ചികില്‍സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.


കൊവിഡിന് പുറമേ പ്രമേഹമുള്‍പ്പടെയുള്ള രോഗങ്ങളുള്ളതിനാല്‍ സിദ്ദിഖ് കാപ്പന്റെ ആരോഗ്യ നിലയില്‍ കഴിഞ്ഞ ദിവസം ഭാര്യ റെയ്ഹാനത്ത് ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. കാപ്പന് കഴിഞ്ഞ ഒരാഴ്ചയായി കടുത്ത പനി ഉണ്ടെന്ന് അഭിഭാഷകന്‍ കുടുംബത്തെ അറിയിച്ചിരുന്നു.




Tags: