സമരക്കാരെ വര്‍ഗീയവാദികളെന്ന് വിളിച്ച് എസ്‌ഐയുടെ ആക്ഷേപം

പോലിസ് സംഘത്തോടൊപ്പം സ്ഥലത്തെത്തിയ കൊയിലാണ്ടി എസ്‌ഐ രാജേഷ് ആണ് സമരക്കാരെ വര്‍ഗീയവാദികളെന്ന് വിളിച്ച് അധിക്ഷേപിച്ചത്.

Update: 2019-12-17 14:16 GMT

കൊയിലാണ്ടി: പൗരത്വ ഭേദഗതി ബില്ലിനെതിരേ സംയുക്ത സമരസമിതിയുടെ ഹര്‍ത്താലിനിടെ സമാധാനപരമായി പ്രതിഷേധിച്ച സംയുക്തസമര സമിതി പ്രവര്‍ത്തകരെ വര്‍ഗീയ വാദികള്‍ എന്ന് വിളിച്ച് കൊയിലാണ്ടി എസ്‌ഐയുടെ ആക്രോശം.ഇന്ന് രാവിലെ 930ഓടെ കൊയിലാണ്ടി കൊല്ലം പെട്രോള്‍ പമ്പിലെ ജീവനക്കാരോട് ഹര്‍ത്താലുമായി സഹകരിക്കാന്‍ ആവശ്യപ്പെടുന്നതിനിടെയാണ് സംഭവം.

പോലിസ് സംഘത്തോടൊപ്പം സ്ഥലത്തെത്തിയ കൊയിലാണ്ടി എസ്‌ഐ രാജേഷ് ആണ് സമരക്കാരെ വര്‍ഗീയവാദികളെന്ന് വിളിച്ച് അധിക്ഷേപിച്ചത്. തുടര്‍ന്ന് പ്രകോപനമില്ലാതെ പത്തോളം പ്രവര്‍ത്തരെ എസ്‌ഐ രാജേഷിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വൈകീട്ട് അഞ്ചോടെയാണ് ഇവരെ പോലിസ് വിട്ടയക്കാന്‍ തയ്യാറായത്. മോചിതരായ പ്രവര്‍ത്തകര്‍ക്ക് സമരസമിതിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി.

Tags:    

Similar News