ഷട്ടില്‍ കളിക്കിടെ എസ്‌ഐ കുഴഞ്ഞുവീണു മരിച്ചു

നാദാപുരം കന്‍ട്രോള്‍ റൂം എസ്‌ഐ പാതിരിപ്പറ്റ മീത്തല്‍വയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് (44) ആണ് മരിച്ചത്.

Update: 2021-12-07 11:29 GMT

കോഴിക്കോട്: നാദാപുരത്ത് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. നാദാപുരം കന്‍ട്രോള്‍ റൂം എസ്‌ഐ പാതിരിപ്പറ്റ മീത്തല്‍വയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് (44) ആണ് മരിച്ചത്.

ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നു രാവിലെയാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ എസ് രതീഷ് കുഴഞ്ഞുവീണത്. ഉടന്‍ കക്കട്ടിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: പരേതനായ നാണു. അമ്മ: ജാനു. ഭാര്യ: ഷാനിമ. മകള്‍: ഹാഷിമ.

Tags:    

Similar News