മദ്യലഹരിയില്‍ വീട്ടമ്മയെ അപമാനിച്ച സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ അറസ്റ്റില്‍

സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ ബജിത്‌ലാല്‍ (39) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

Update: 2021-11-11 19:27 GMT

കരിങ്കുന്നം: മദ്യ ലഹരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി 58കാരിയായ വീട്ടമ്മയെ അപമാനിച്ചെന്ന കേസില്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ അറസ്റ്റില്‍. കേരള സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ ബജിത്‌ലാല്‍ (39) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

മദ്യലഹരിയില്‍ വീട്ടില്‍ കയറി അപമാനിച്ചെന്നായിരുന്നു പരാതി.

രാത്രിതന്നെ കരിങ്കുന്നം പോലിസ് സ്ഥലത്തെത്തി ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു. കേസെടുത്ത ശേഷം വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി ജാമ്യം നല്‍കി. സംഭവസമയത്ത് പ്രതി മദ്യ ലഹരിയിലായിരുന്നെന്നും കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചതായി പോലിസ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ജില്ല പോലിസ് മേധാവി ആര്‍ കറുപ്പസ്വാമി പറഞ്ഞു.

Tags: