ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കൊവിഡ് ബാധിച്ച് മരിച്ചു

Update: 2020-08-06 12:25 GMT

കൊല്‍ക്കൊത്ത: ബംഗാളിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ശ്യാമള്‍ ചക്രബര്‍ത്തി കൊവിഡ് ബാധിച്ച് മരിച്ചു. 76 വയസ്സായിരുന്നു.

ജൂലൈ 30 മുതല്‍ അദ്ദേഹം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ശ്യാമള്‍ ചക്രബര്‍ത്തിയുടെ മരണത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അനുശോചിച്ചു. രാജ്യത്തിന് മഹാനായ ഒരു തൊഴിലാളി സംഘടനാ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ശ്യാമള്‍ ചക്രബര്‍ത്തി ഒരു തവണ എംപിയായും തിരഞ്ഞെടുക്കപ്പെട്ടു.

ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയും ശ്യാമള്‍ ചക്രബര്‍ത്തിയുടെ മരണത്തില്‍ അനുശോചിച്ചു.

Tags: