നെയ്യാര്‍ ഡാമിലെ ഷട്ടറുകള്‍ തുറന്നു; പൊന്‍മുടിയില്‍ യാത്രാ നിരോധനം

Update: 2021-10-16 10:56 GMT

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ നെയ്യാര്‍ ഡാമിലെ ഷട്ടറുകള്‍ 400 സെന്റീമീര്‍ ഉയര്‍ത്തി.

ആദ്യം 320 സെന്റീമീറ്ററും പിന്നീട് 80 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്. പ്രദേശത്തെ ജനങ്ങളോട് തിരുവന്തപുരം ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദശം പുറപ്പെടുവിച്ചു.

മല്‍സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നും നാളെയും കടലില്‍ പോകുന്നതിന് നിരോധനമുണ്ട്.

തീരങ്ങളില്‍ 40-50 കി. മീറ്റര്‍ വേഗതയില്‍ കാറ്റ് പ്രതീക്ഷിക്കുന്നുണ്ട്. ചിലപ്പോള്‍ അത് 60 കി. മീറ്റര്‍ വരെ ഉയരാം.

പൊന്‍മുടി ഹില്‍സ്റ്റേഷനിലേക്കുള്ള യാത്ര നിരോധിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെയും അറബിക്കടലിലെയും ന്യൂനമര്‍ദം ജില്ലയില്‍ ശക്തമായ മഴക്ക് കാരണമായേക്കും. ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ട് നിലവിലുണ്ട്.

മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിന് കാരണമായേക്കും. വിനോദ സഞ്ചാര മേഖലയിലേക്കും പ്രവേശം പാടില്ല. 

Tags: