മെയ് മൂന്ന് വരെ പള്ളികളില്‍ ഉച്ചഭാഷണികള്‍ വേണ്ട; മഹാരാഷ്ട്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി രാജ് താക്കറെ

Update: 2022-04-12 18:24 GMT

മുംബൈ: മെയ് മൂന്ന് വരെ പള്ളികളില്‍ ഉച്ചഭാഷണികള്‍ പാടില്ലെന്ന മഹാരാഷ്ട്ര സര്‍ക്കാരിനുള്ള മുന്നറിയിപ്പ് ആവര്‍ത്തിച്ച് നവ് നിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. ഈ വിഷയം പ്രധാനമാണെന്നും ഇതൊരിക്കലും വിട്ടുകളയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ പേരില്‍ എന്തുവേണമെങ്കിലും ആവാമെന്നും രാജ് താക്കളെ വെല്ലുവിളിച്ചു.

'പള്ളികളിലെ ഉച്ചഭാഷിണികള്‍ മെയ് 3 വരെ ഓഫ് ചെയ്തവയ്ക്കണം. അല്ലാത്തപക്ഷം ഞങ്ങള്‍ സ്പീക്കറുകളില്‍ ഹനുമാന്‍ ചാലിസ വായിക്കും, ഇത് ഒരു സാമൂഹിക പ്രശ്‌നമാണ്, മതപരമല്ലെന്ന് സംസ്ഥാന സര്‍ക്കാരിനോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വിഷയത്തില്‍ ഞങ്ങള്‍ പിന്നോട്ട് പോകില്ല, നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്തും ചെയ്യാ''- അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ ചൂടുപിടിച്ച ഉച്ചഭാഷിണി വിവാദത്തെക്കുറിച്ച് പ്രതികരിച്ച ഉപമുഖ്യമന്ത്രി അജിത് പവാര്‍, കോടതിയുടെ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും ആഭ്യന്തരമന്ത്രി ദിലീപ് വാല്‍സ് പാട്ടീലുമായി ഇക്കാര്യം സംസാരിക്കുമെന്നും പറഞ്ഞിരുന്നു. പവാറിനെ നിരീശ്വരവാദിയെന്നാണ് താക്കറെ വിശേഷിപ്പിച്ചത്.

ശബ്ദം കുറക്കാന്‍ ആവശ്യപ്പെടാമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും പ്രതികരിച്ചു.