ആരാധനാലയങ്ങളില്‍ വിശേഷദിവസങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം അനുവദിക്കും; ഒരു ഡോസെങ്കിലും വാക്‌സിനെടുത്തവര്‍ക്കാണ് പ്രവേശന അനുമതി

തിരിച്ചടയ്ക്കാന്‍ ശേഷിയുള്ളവര്‍ക്ക് ലാപ് ടോപ്, ടാബ് എന്നിവ വാങ്ങാന്‍ പലിശരഹിത വായ്പ അനുവദിക്കും

Update: 2021-07-17 13:15 GMT

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ വിശേഷദിവസങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഡോസെങ്കിലും വാക്‌സിനെടുത്തവര്‍ക്കാണ് പ്രവേശന അനുമതിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പെരുന്നാള്‍ പ്രമാണിച്ച് ട്രിപ്പിള്‍ ലോക് ഡൗണുള്ള (ഡി കാറ്റഗറി) സ്ഥലങ്ങളില്‍ തിങ്കളാഴ്ച കടകള്‍ തുറക്കാം. എ,ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളില്‍ ഇലക്ട്രോണിക് ഷോപ്പുകള്‍ക്ക് റിപ്പയര്‍ ഷോപ്പുകള്‍ക്കും തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കാം. എ,ബി പ്രദേശങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ബ്യൂട്ടി പാര്‍ലറുകള്‍ക്കും മുടിവെട്ടാന്‍ മാത്രം തുറന്ന് പ്രവര്‍ത്തിക്കാം.

വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ മാത്രമുള്ള പിങ്ക് റോമിയോ ബീറ്റ് തിങ്കളാഴ്ച മുതല്‍. ഗാര്‍ഹിക പീഡനം തടയാന്‍ ജനമൈത്രി പിങ്ക് ബീറ്റ് ആരംഭിക്കും.

തിരിച്ചടയ്ക്കാന്‍ ശേഷിയുള്ളവര്‍ക്ക് ലാപ് ടോപ്, ടാബ് എന്നിവ വാങ്ങാന്‍ പലിശരഹിത വായ്പ അനുവദിക്കും.

Tags: