ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ തീരുമാനമായില്ല; ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ ഈ ആഴ്ച കൂടി തുടരും

Update: 2021-06-22 11:34 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ തീരുമാനമായില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് ചര്‍ച്ചയായത്. ഈ ആഴ്ച കൂടി നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ടിപിആര്‍ 24ന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാവും. ഇന്ന് വൈകീട്ട് ആറിനുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിശദീകരണമുണ്ടാവും.

Tags:    

Similar News