പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ എടുത്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കണം: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

Update: 2021-08-31 18:44 GMT

കോട്ടയം: പൗരത്വ സമര പ്രക്ഷോഭകര്‍ക്കെതിരെ എടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കും എന്നുള്ള പിണറായി സര്‍ക്കാരിന്റെ ഉറപ്പ് ഉടന്‍ നടപ്പിലാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ ആവശ്യപ്പെട്ടു. കേരളീയ പൊതു സമൂഹം ഒരുമിച്ച് അണിനിരന്ന പൗരത്വ പ്രക്ഷോഭം സമാനതകളില്ലാത്തതാണെന്നും. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിക്കരുതെന്നും ഉടന്‍ തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.




Tags: