ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കെല്ലാം ധനസഹായം അനുവദിക്കണം: രമ്യ ഹരിദാസ് എംപി

ജനുവരി ഒന്നിനു മുമ്പു നാട്ടിലെത്തി കൊവിഡ്-19 വ്യാപനം മൂലം തിരിച്ച് പോകുവാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന അനേകം പേര്‍ നാട്ടില്‍ തുടരുന്നുണ്ടെന്നും വിസാ കാലാവധി പൂര്‍ത്തിയാകാത്ത ഇത്തരകാര്‍ക്ക് കൂടി 5000 രൂപയുടെ അടിയന്തിര ആനുകൂല്യം നല്‍കാന്‍ നടപടിയുണ്ടാകണമെന്നും രമ്യ ഹരിദാസ് എം.പി കത്തില്‍ ചൂണ്ടിക്കാട്ടി.

Update: 2020-04-23 16:20 GMT

ന്യൂഡല്‍ഹി: 2020 ജനുവരി മുതല്‍ തിരിച്ചുവന്നിട്ടുള്ളവരും വിദേശത്തേക്കു തിരിച്ചു പോകുവാന്‍ സാധിക്കാത്തവരുമായവര്‍ക്കു നല്‍കുന്ന 5000 രൂപയുടെ ധനസഹായം ഈ തീയതിക്ക് മുമ്പ് തിരിച്ച് വന്നിട്ടുള്ളവര്‍ക്കുകൂടി നല്‍കാന്‍ നടപടിയുണ്ടാകണമെന്നു രമ്യ ഹരിദാസ് എംപി മുഖ്യമന്ത്രിയോടും നോര്‍ക്ക റൂട്സ് സിഇഒയോടും ആവശ്യപ്പെട്ടു.

ജനുവരി ഒന്നിനു മുമ്പു നാട്ടിലെത്തി കൊവിഡ്-19 വ്യാപനം മൂലം തിരിച്ച് പോകുവാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന അനേകം പേര്‍ നാട്ടില്‍ തുടരുന്നുണ്ടെന്നും വിസാ കാലാവധി പൂര്‍ത്തിയാകാത്ത ഇത്തരകാര്‍ക്ക് കൂടി 5000 രൂപയുടെ അടിയന്തിര ആനുകൂല്യം നല്‍കാന്‍ നടപടിയുണ്ടാകണമെന്നും രമ്യ ഹരിദാസ് എം.പി കത്തില്‍ ചൂണ്ടിക്കാട്ടി. 

Tags:    

Similar News