കൊവിഡ് വാക്‌സിനേഷന്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ലഘുസിനിമ, 'വാക്‌സിന്‍ വണ്‍'
തിരൂര്‍: കൊവിഡ് വാക്‌സിന്‍ ബോധവല്‍കരണ സന്ദേശവുമായി മലപ്പുറം ജില്ലാ റസിഡന്‍സ് അസോസിയേഷന്റെ ഹ്രസ്വചിത്രം. 'വാക്‌സിന്‍ വണ്‍' എന്ന പേരിലുളള സിനിമ പി ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് പുറത്തിറക്കിയിരിക്കുന്നത്. സി ഡിയുടെ പ്രകാശനകര്‍മം റസിഡന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ റസാക്ക് ഹാജിയുടെ അദ്ധ്യക്ഷതയില്‍ തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആളത്തില്‍ പറമ്പില്‍ നസീമ നിര്‍വ്വഹിച്ചു. തിരൂര്‍ താലൂക്ക് തഹസില്‍ദാര്‍ പിസ് ലാല്‍ചന്ദ് മുഖ്യാതിഥിയായി. മെജസ്റ്റിക്ക് അഹമ്മദ്, ഡോ. ഫവാസ് മുസ്തഫ, ഉള്ളാട്ടില്‍ രവീന്ദ്രന്‍, ബഷീര്‍, സുധി എപി, എന്‍ റഷീദ്, എപി ഹനീഫ എന്നിവര്‍ പങ്കെടുത്തു.
ബഷീര്‍ വീഡിയോവ്യൂവാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മാണം കെ കെ റസാക്ക് ഹാജി,. കഥയും തിരക്കഥയും റഷീദ് തലക്കടത്തൂര്‍, ക്യാമറ എഡിറ്റിംഗ് സുധി എപി നായര്‍.