ചത്ത കോഴികളെ വില്‍പ്പന നടത്തിയ കട അടപ്പിച്ചു

Update: 2022-07-31 15:03 GMT

മാള: അന്നമനട ഗ്രാമപ്പഞ്ചായത്തിലെ കല്ലൂരില്‍ സ്വകാര്യവ്യക്തിയുടെ കോഴിക്കടയില്‍ ചത്ത കോഴികളെ വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കോഴിക്കട അടപ്പിച്ചു. കല്ലൂര്‍ ഗംഗാദരന്‍ എന്ന വ്യക്തിയുടെ കടയിലാണ് സംഭവം. ജീവനുള്ള കോഴികള്‍ക്കൊപ്പമാണ് ചത്ത കോഴികളെയും വില്‍പ്പന നടത്തിയത്.

വാര്‍ഡ് മെംബര്‍ താജുദ്ദീന്‍, മോഹന്‍കുട്ടന്‍, ഹാഷിം അയ്യാരില്‍, ഷാനു അയ്യാരില്‍ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കട അടപ്പിച്ചത്. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ ചത്ത കോഴികളെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയതായി നാട്ടുകാര്‍ പറഞ്ഞു. മുമ്പും ഇവിടെ ചത്ത കോഴികളെ വില്‍പ്പന നടത്തിയതായും നാട്ടുകാര്‍ പറഞ്ഞു. മാള പോലിസില്‍ പരാതി നല്‍കിയതായി റാഫി അയ്യാരില്‍ അറിയിച്ചു.

Tags: