യുഎസ്സില്‍ നാല് മണിക്കൂര്‍ നീണ്ട വെടിവെപ്പ്: പോലിസുകാരനടക്കം 6 പേര്‍ കൊല്ലപ്പെട്ടു

പ്രദേശത്തെ സ്‌കൂളുകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും താല്‍ക്കാലികമായി അടച്ചിട്ടു. വെടിവച്ചവരുടെ പ്രകോപനമെന്തായിരുന്നുവെന്ന് അറിവായിട്ടില്ല.

Update: 2019-12-11 06:38 GMT

ജഴ്‌സി: യുഎസ് സംസ്ഥാനമായ ജഴ്‌സിയില്‍ മണിക്കൂറുകളോളം നീണ്ട വെടിവെപ്പ്. രണ്ട് പേര്‍ നടത്തിയ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടെന്ന് പ്രാദേശിക പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു പോലിസുകാരനും ഉള്‍പ്പെടുന്നു. രണ്ട് പേലിസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രദേശത്തെ സ്‌കൂളുകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും താല്‍ക്കാലികമായി അടച്ചിട്ടു. വെടിവച്ചവരുടെ പ്രകോപനമെന്തായിരുന്നുവെന്ന് അറിവായിട്ടില്ല.

നിയമവിരുദ്ധമായി ആയുധം കൈവശംവയ്ക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുന്ന സ്‌കാഡിലെ ഉദ്യോഗസ്ഥനായ ജോസഫ് സീല്‍സ് ആണ് കൊല്ലപ്പെട്ട പോലിസുകാരന്‍.

ഒരു കൊലപാതകക്കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി പോലിസുകാര്‍ രണ്ട് പേരെ സമീപിച്ചു. അത് പിന്നീട് തര്‍ക്കത്തിലേക്ക് നീണ്ടു. അവിടെവെച്ചാണ് പോലിസുകാരന്‍ കൊല്ലപ്പെട്ടതെന്നാണ് പ്രദേശിക പത്രങ്ങള്‍ പറയുന്നത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പിന്നീട് രണ്ട് പേരും തൊട്ടടുത്ത വ്യാപാരസ്ഥാപനത്തിലേക്ക് ഓടിക്കയറി. പോലിസ് അവരെ വളഞ്ഞതിനെ തുടര്‍ന്ന് അവര്‍ വെടിവപ്പ് നടത്തി. അത് നാല് മണിക്കൂര്‍ നീണ്ടുനിന്നു. അവിടെ വച്ചാണ് മറ്റുള്ളവര്‍ കൊല്ലപ്പെടുന്നത്. അക്രമികളെന്ന് ആരോപിക്കുന്ന രണ്ടു പേരെയും പോലിസ് വെടിവച്ച് കൊന്നു.  

Tags:    

Similar News