പള്ളി വളപ്പില്‍ ശിവലിംഗം സ്ഥാപിച്ചു; കാന്‍പൂരില്‍ സംഘര്‍ഷാവസ്ഥ

Update: 2021-09-14 18:05 GMT

ന്യൂഡല്‍ഹി: കാന്‍പൂരിലെ ഘട്ടംപൂരില്‍ പള്ളിവളപ്പില്‍ ശിവലിംഗം സ്ഥാപിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. ശിവലിംഗം എടുത്തമാറ്റണമെന്ന് വഖഫ് ബോര്‍ഡ്, ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കി. ബോര്‍ഡിന്റെ കീഴിലുള്ള സ്ഥലത്താണ് ശിവലിഗം സ്ഥാപിച്ചിരിക്കുന്നത്.

പ്രദേശത്തെ കൗണ്‍സിലര്‍ ജിതേന്ദ്ര സിങ്ങ് ഒരു തറ നിര്‍മിക്കുന്നതിനുള്ള വസ്തുക്കള്‍ കൊണ്ടുവന്നുവെന്ന് പള്ളി മഹല്ല് കമ്മിറ്റി അംഗം ജുനൈദ് അഹമ്മദ് ജില്ലാ മജിസ്‌ട്രേറ്റിനു നല്‍കിയ പരാതിയില്‍ പറയുന്നു. ആഗസ്ത് 30-31 തിയ്യതികളില്‍ ജന്മാഷ്ടമിയോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്കിടയിലാണ് തറ സ്ഥാപിച്ചത്.

ആഗസ്ത് 31ന് പരാതി ജില്ലാ മജിസ്‌ട്രേറ്റ് ഫയലില്‍ സ്വീകരിച്ചു. കൗണ്‍സിലര്‍ പള്ളി ഭൂമി പിടിച്ചെടുക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നും പരാതിയില്‍ പറയുന്നു. ഈ ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാനും ശ്രമം നടക്കുന്നുണ്ട്. പുതിയ നിര്‍മിതി പൊളിച്ചുനീക്കണമെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

Tags:    

Similar News