മഹാരാഷ്ട്രയിലെ ശിവസേന വിമതരുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

Update: 2022-06-27 02:00 GMT

മുംബൈ: ഏതാനും ദിവസമായി മഹാരാഷ്ട്രയില്‍ തുടരുന്ന രാഷ്ട്രീയപ്രതിസന്ധി ഇന്നത്തോടെ നിയമയുദ്ധത്തിനു വഴിമാറുന്നു. വിമതര്‍ നല്‍കിയ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഏക്‌നാഥ് ഷിന്‍ഡെ അടക്കം 16 എംഎല്‍എമാര്‍ക്ക് നിയമസഭാ സ്പീക്കര്‍ അയോഗ്യതാ നോട്ടിസ് അയച്ചിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ഷിന്‍ഡെയും സഹ എംഎല്‍എമാരും സുപ്രിംകോടതിയെ സമീപിച്ചത്.

ശിവേന ഔദ്യോഗിക നേതൃത്വം അജയ് ചൗധരിയെ ലജിസ്‌ളേറ്റീവ് പാര്‍ട്ടി നേതാവായി നിയമിച്ചതിനെയും വിമതര്‍ ചോദ്യം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളിനെതിരേ നല്‍കിയ അവിശ്വാസപ്രമേയം തള്ളിയതാണ് മറ്റൊന്ന്.

ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരേ അവിശ്വാസം പരിശോധിച്ച് തീരുമാനമാവുംവരെ എംഎല്‍എമാരെ പുറത്താക്കിയ നടപടിക്ക് അംഗീകാരം നല്‍കരുത്. വിതരര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സുരക്ഷ ഉറപ്പുവരുത്തണം- തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ സുപ്രിംകോടതി അവധിക്കാല ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക.

ഞായറാഴ്ച വൈകീട്ട് 6.30നാണ് ഷിന്‍ഡേ ഹരജി ഫയല്‍ ചെയ്തത്.

Tags:    

Similar News