കോളജുകളുടെ പ്രവര്‍ത്തനം ഷിഫ്റ്റ് അടിസ്ഥാനത്തില്‍; വെള്ളിയാഴ്ച പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിച്ച് മന്ത്രി

Update: 2021-09-08 08:42 GMT

തിരുവനന്തപുരം: രണ്ട് ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം വിദ്യാര്‍ഥികള്‍ എന്ന നിലയിലോ കോളജ് ക്ലാസുകള്‍ തുടങ്ങുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മറ്റെന്നാള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ക്രമീകരിച്ച അതേ രീതിയാണ് പിന്‍തുടരുക. അവസാന വര്‍ഷ ക്ലാസുകളാണ് ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നന്നായി നടക്കുന്നുണ്ട്്. എന്നാല്‍, ഇന്ററാക്ടീവ് സെഷനുകള്‍ വേണം. കോളജ് തുറക്കുന്നതോടെ പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് സംവിധാനമൊരുക്കാനും. ക്ലാസുകളുടെ സമയം സംബന്ധിച്ച് അതാത് സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍ക് പുറമേ ടെക്‌നിക്കല്‍, പോളി ടെക്‌നിക്, മെഡിക്കല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ബിരുദ ബിരുദാനന്തര സ്ഥാപനങ്ങളിലെ അവസാന വര്‍ഷ ക്ലാസുകളും ആരംഭിക്കും. ഒക്ടോബര്‍ നാലിന് കോളജുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.


Tags: