ശിഫ വെല്‍ഫെയര്‍ അസോസിയേഷന്‍ ഏകദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

ഷിഫയിലെ ജാലിയാത്ത് ഗ്രൗണ്ടില്‍ രാത്രി 10ന് മല്‍സരങ്ങള്‍ തുടങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചു.

Update: 2019-08-03 15:46 GMT

റിയാദ്: ജേതാക്കള്‍ക്ക് 1500 റിയാല്‍ പ്രൈസ് മണിയും ട്രോഫിയും റണ്ണേഴ് അപ്പിന് 1000 റിയാല്‍ പ്രൈസ് മണിയും ട്രോഫിയും സമ്മാനിക്കുന്ന ഷിഫ വെല്‍ഫയര്‍ അസോസിയേഷന്‍ ഏകദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഈ മാസം 15ന് നടക്കും. ഷിഫയിലെ ജാലിയാത്ത് ഗ്രൗണ്ടില്‍ രാത്രി 10ന് മല്‍സരങ്ങള്‍ തുടങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ അംഗത്വമുള്ള ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന എട്ടു ടീമുകള്‍ക്കാണ് അവസരം. ഗ്രൗണ്ട് ഫീ 200 റിയാല്‍ ആയിരിക്കും. താല്‍പര്യമുള്ള ടീമുകള്‍ ഹസ്സന്‍ തിരൂരുമായി (മൊബൈല്‍: 0532241947) ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Tags:    

Similar News