തെഹ്‌റാൻ : ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ഷെരീഫ് യൂണിവേഴ്‌സിറ്റിയിൽ യുഎസും ഇസ്രായേലും ആക്രമണം നടത്തി.ആക്രമണത്തിൽ യൂണിവേഴ്‌സിറ്റിയുടെ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു.
റിപ്പോർട്ടുകൾ പ്രകാരം, ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയെ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നത്.
പ്രാഥമിക വിവരം അനുസരിച്ച് ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തെ ഇറാനിയൻ സർക്കാർ ശക്തമായി അപലപിച്ചു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെയുള്ള ആക്രമണമാണം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഇറാൻ നേതൃത്വം വ്യക്തമാക്കി.
ബോംബുകൾക്ക് കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്താൻ കഴിയും, പക്ഷേ രാജ്യത്തിന്റെ അറിവും ശാസ്ത്രീയ കഴിവുകളും നശിപ്പിക്കാൻ കഴിയില്ലെന്ന് ഇറാൻ കൂട്ടിചേർത്തു
1966-ൽ സ്ഥാപിതമായ ഷെരീഫ് സർവകലാശാല ഇറാനിലെ പ്രമുഖ ശാസ്ത്ര-എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിൽ ഒന്നാണ്.
Sharif University of Technology in Tehran, one of Iran’s top science and engineering institutions, was bombed tonight, and a number of schools reportedly damaged.
— Omid Memarian (@Omid_M) April 6, 2026
Founded in 1966 (as Aryamehr University), Sharif is a cornerstone of Iran’s scientific and academic life.
Striking… pic.twitter.com/qsCBSZGjsa
