ഷീല ദീക്ഷിത് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ

Update: 2019-01-10 13:24 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെ ഡല്‍ഹി കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷയായി നിയമിച്ചു. ഡിപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കഴിഞ്ഞ ആഴ്ച അജയ് മാക്കന്‍ രാജിവച്ച ഒഴിവിലേക്കാണ് എഐസിസി ഷീല ദീക്ഷിതിനെ നിയമിച്ചത്.

പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പ് ഷീല ദീക്ഷിതിനെ അഭിനന്ദിച്ച് അജയ്മാക്കന്‍ ട്വീറ്റ് ചെയ്തിരുന്നു. വീണ്ടും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുന്ന ഷീല ദീക്ഷിതിന് അഭിനന്ദനം. അവരുടെ പാര്‍ലമെന്ററി സെക്രട്ടറിയായും മന്ത്രിസഭാ അംഗമായും ജോലി ചെയ്യാനും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും തനിക്ക് അവസരം ലഭിച്ചു. അവരുടെ നേതൃത്വത്തില്‍് തികഞ്ഞ ആത്മവിശ്വാസമുണ്ട്.

പ്രധാനമന്ത്രി മോദിയുടേയും അരവിന്ദ് കെജരിവാള്‍ സര്‍ക്കാരുകള്‍ക്കെതിരേ ക്രിയാത്മക പ്രതിപക്ഷമായി തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും മാക്കന്‍ ട്വീറ്റ് ചെയ്തു.

80കാരിയായ ഷീല 1998 മുതല്‍ 2013 വരെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. ആം ആദ്മിയുടെ മുന്നേറ്റത്തിന് മുന്നില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുകയായിരുന്നു. 2014 മാര്‍ച്ച് മാസം മുതല്‍ 2015 ഓഗസ്റ്റ് വരെ കേരള ഗവര്‍ണറായി ഷീല പ്രവര്‍ത്തിച്ചിട്ടുണ്ട്. ശേഷം കോണ്‍ഗ്രസിന്റെ ഉത്തര്‍ പ്രദേശ് സംഘടനാ ചുമതലയും നിര്‍വ്വഹിച്ചിട്ടുണ്ട്.

Tags:    

Similar News