പാര്‍ലമെന്റ് പടിക്കെട്ടില്‍ തെന്നി വീണ ശശി തരൂരിന് കാലെല്ലിന് പൊട്ടല്‍

Update: 2026-02-05 11:52 GMT

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിക്ക് കാലെല്ലിന് പൊട്ടല്‍. പാര്‍ലമെന്റ് പടിക്കെട്ടില്‍ ഇന്നലെ തരൂര്‍ തെന്നി വീണിരുന്നു. കാലിനേറ്റ പരിക്ക് ഒടിവാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. പാര്‍ലമെന്റ് നടപടികളില്‍ വീല്‍ചെയറിലായാലും പരമാവധി പങ്കെടുക്കുമെന്ന് തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

പാര്‍ലമെന്റിന് പുറത്തെ പടിക്കെട്ടില്‍ ഇന്നലെ ഉച്ചയോടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെയാണ് പടിക്കെട്ടില്‍ നിന്ന് തരൂര്‍ തെന്നി വീണത്. യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് എംപിയും സ്ഥലത്തുണ്ടായിരുന്നു. വീഴുന്നതു കണ്ട സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേര്‍ന്ന് തരൂരിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പാര്‍ലമെന്റില്‍ എത്തിയതായിരുന്നു തരൂര്‍.

Tags: