പാര്‍ലമെന്റിന്റെ പടിക്കെട്ടില്‍ തെന്നിവീണ് ശശി തരൂര്‍

പിടിച്ചെഴുന്നേല്‍പ്പിച്ച് അഖിലേഷ് യാദവും സുരക്ഷാ ഉദ്യോഗസ്ഥരും

Update: 2026-02-04 16:24 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പുറത്ത് പടിക്കെട്ടില്‍ തെന്നിവീണ് ശശി തരൂര്‍ എംപി. ഇന്ന് ഉച്ചക്കാണ് സംഭവം. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പാര്‍ലമെന്റില്‍ എത്തിയതായിരുന്നു ശശി തരൂര്‍. ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ ശശി തരൂര്‍ പടിക്കെട്ടില്‍ നിന്ന് തെന്നി വീഴുകയായിരുന്നു. ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് എംപിയും സംഭവസ്ഥലത്തുണ്ടായിരുന്നു. ശശി തരൂരിനെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേര്‍ന്നാണ് പിടിച്ചെഴുന്നേല്‍പ്പിച്ചത്. അദ്ദേഹം പിന്നീട് നടന്നുപോയി. തരൂരിന് കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം.

Tags: