കൊവിഡിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവച്ചു; ട്രംപിന്റെ പോസ്റ്റ് ഫെയ്സ്ബുക്ക് ഒഴിവാക്കി
ന്യൂയോര്‍ക്ക്: കൊവിഡിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവച്ചെന്നാരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിന്റെ എഫ്ബി പോസ്റ്റ് ഫെയ്സ്ബുക്ക് ഒഴിവാക്കി.
തന്റെ ഒരു അഭിമുഖ വീഡിയോ ആണ് ട്രംപ് പങ്കുവച്ചത്. കുട്ടികള്‍ക്ക് കൊവിഡ് പകരുകയില്ലെന്നും രോഗം ഉണ്ടാകില്ലെന്നും ട്രംപ് ആ വിഡിയോയില്‍ പറയുന്നുണ്ട്.
ഈ വീഡിയോയില്‍ ചില തെറ്റായ വിവരങ്ങളുണ്ട്. ചില പ്രത്യേക വിഭാഗം ജനങ്ങള്‍ക്ക് രോഗം പകരുകയില്ലെന്ന് വീഡിയോ പറയുന്നു. അത് ഞങ്ങളുടെ നയങ്ങള്‍ക്ക് എതിരാണ്-ഫെയ്സ് ബുക്ക് വക്താവ് പറഞ്ഞു.