ശരത് പവാറിന്റെ സുരക്ഷാ സേനയെ കേന്ദ്രം പിന്‍വലിച്ചു

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസും എന്‍സിപിയുമായി സഖ്യത്തിലേര്‍പ്പെടുന്ന ശിവസേനയും കൂട്ടി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു നേതൃത്വം നല്‍കിയതാണ് പവാറിനെതിരെ ഈ നടപടിയ്ക്ക് കേന്ദ്രത്തിനെ പ്രേരിപ്പിച്ചത്.

Update: 2020-01-25 04:22 GMT

മുംബൈ: എന്‍.സി.പി ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാറിന്റെ ന്യൂഡല്‍ഹിയിലെ വസതിക്കു മുന്‍പിലുണ്ടായിരുന്നു സുരക്ഷ സേനയെ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസും എന്‍സിപിയുമായി സഖ്യത്തിലേര്‍പ്പെടുന്ന ശിവസേനയും കൂട്ടി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു നേതൃത്വം നല്‍കിയതാണ് പവാറിനെതിരെ ഈ നടപടിയ്ക്ക് കേന്ദ്രത്തിനെ പ്രേരിപ്പിച്ചത്. ഇത് ഞെട്ടിപ്പിക്കുന്നതാണെന്നും ശരത് പവാര്‍ ഒരു മുതിര്‍ന്ന നേതാവാണെന്നും കഴിഞ്ഞ കാലങ്ങളില്‍ അദ്ദേഹത്തിനു നേരെ ആക്രമണമുണ്ടായിട്ടുള്ളതാണെന്നുമുള്ള കാര്യം മോദി ഓര്‍മ്മിക്കണമെന്ന് ശിവസേനയുടെ മുതിര്‍ന്ന നേതാവും എം പിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും എസ്പിജി സുരക്ഷാ സേനയെയും അടുത്തകാലത്ത് കേന്ദ്രം പിന്‍വലിച്ചിരുന്നു.ഇപ്പോള്‍ പവാറിന്റെ വസതിയിലെ സുരക്ഷ പിന്‍വലിച്ചിത് ഗൗരവതരമായ കാര്യമാണെന്നും റാവത്ത് പറഞ്ഞു.

Tags:    

Similar News