ഷംസുദ്ദീന്‍ നെല്ലറയുടെ പിതാവ് അന്തരിച്ചു

Update: 2021-05-30 02:17 GMT

എടപ്പാള്‍: യുഎഇയിലെ വ്യാവസായിക, കലാ- സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ ഷംസുദീന്‍ നെല്ലറയുടെ പിതാവ് എടപ്പാള്‍ സ്വദേശി കരിമ്പനക്കല്‍ ഇബ്രാഹിം ഹാജി (86) അന്തരിച്ചു. എടപ്പാള്‍ നടുവട്ടത്തെ മുന്‍കാല വ്യാപാരിയായിരുന്നു.

നാലുപതിറ്റാണ്ട് കാലത്തില്‍ അധികമായി എടപ്പാള്‍ ചുങ്കം മഹലിന്റെ പ്രസിഡണ്ടും, ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എടപ്പാള്‍ ദാറുല്‍ ഹിദായ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥാപകരില്‍ ഒരാളാണ്. പൊന്നാനി താലൂക്ക് മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റി അംഗവുമായിരുന്നു.

പരേതയായ നഫീസ, ഫാത്തിമ (ഭാര്യന്മാര്‍).

ഷംസുദ്ദീനെ കൂടാതെ അന്തരിച്ച അബ്ദുല്‍ നാസര്‍, അബ്ദുല്‍ അസീസ്, ഫാത്തിമ, ജമീല, സുലൈഖ, നജ്‌ല എന്നിവര്‍ മക്കളാണ്.

സംസ്‌കാരം ഞായറാഴ്ച രാവിലെ എട്ടു മണിക്ക് എടപ്പാള്‍ ചുങ്കം മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.