എന്‍ കെ ഉസ്താദ് സ്മരണിക പ്രകാശനം നാളെ

Update: 2022-02-17 04:32 GMT

പരപ്പനങ്ങാടി: കേരളീയ ഉലമാ നിരയിലെ മഹാഗുരുവും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടും ആറു പതിറ്റാണ്ടു കാലം പരപ്പനങ്ങാടി മുദര്‍രിസുമായിരുന്ന  എന്‍ കെ ഉസ്താദിനെക്കുറിച്ച് അനുസ്മരണപ്പതിപ്പ് മജ്‌ലിസുത്തംരീന്‍ വിദ്യാര്‍ത്ഥി സമാജം പുറത്തിറക്കുന്നു.

സ്മരണിക പ്രകാശനം നാളെ ജുമുഅയ്ക്കു ശേഷം പരപ്പനങ്ങാടി വലിയ ജുമുഅത്തു പള്ളിയില്‍ നടക്കും. പരപ്പനങ്ങാടി ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, മഹല്ല് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് യഅ്ഖൂബ് തങ്ങള്‍, കേരള സുന്നി ജമാഅത്ത് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അശ്‌റഫ് ബാഹസന്‍ തങ്ങള്‍, വലിയ ജുമുഅത്തു പള്ളി മുദര്‍രിസ് ഉസ്താദ് എന്‍.കെ.ഹുസൈന്‍ വഹബി എം.ഡി, നിയാസ് പുളിക്കലകത്ത് എന്നിവര്‍ സംബന്ധിക്കും.