ശഹീദ് ഷാന്‍ അനുസ്മരണം വെള്ളിയാഴ്ച തലസ്ഥാനത്ത്

വൈകീട്ട് നാലിന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിലാണ് അനുസ്മരണ പരിപാടി

Update: 2022-01-13 09:37 GMT

തിരുവനന്തപുരം: ആലപ്പുഴയില്‍ ആര്‍എസ്എസ് കാപാലികര്‍ കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ അനുസ്മരണം വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കും. 14ന് വൈകീട്ട് നാലിന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള അധ്യക്ഷത വഹിക്കും.

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് വിഎം ഫതഹുദ്ദീന്‍ റഷാദി, എസ്ഡിപിഐ സംസ്ഥാന സമിതിയംഗങ്ങളായ അഷ്‌റഫ് പ്രവച്ചമ്പലം, എല്‍ നസീമ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ ഇബ്രാഹിംകുട്ടി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സൗത്ത് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഷീദ് മൗലവി, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് റഫീഖ് മൗലവി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ റഹീം, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് മഹ്ഷൂഖ് വള്ളക്കടവ്, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടി ഷബീര്‍ ആസാദ് എന്നിവര്‍ സംബന്ധിക്കും.

Tags:    

Similar News