ഷഹബാസ് ശെരീഫ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി

Update: 2022-04-10 09:28 GMT

ഇസ് ലാമാബാദ്: രാഷ്ട്രീയപ്രതിസന്ധിക്ക് വിരാമമിട്ടുകൊണ്ട് പുറത്തുപോയ ഇമ്രാന്‍ ഖാന് പകരം പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായി ഷെഹബാസ് ശെരീഫിന്റെ പ്രധാനമന്ത്രിയായി നാമനിര്‍ദേശം ചെയ്തു. പാകിസ്താന്‍ മുസ് ലിം ലീഗിന്റെ(നവാസ്) നേതാവാണ് ഷെബഹാസ് ശെരീഫ്.

മുസ് ലിം ലീഗിന്റെ അയാസ് സാദിഖിന്റെ അധ്യതയിലാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. അവിശ്വാസപ്രമേയ വോട്ടെടുപ്പിലും സഭാധ്യക്ഷനായി പ്രവര്‍ത്തിച്ചത് ഇദ്ദേഹമാണ്.

രണ്ട് മണിയോടെയാണ് പുതിയ പ്രധാനമന്ത്രിക്കുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ടത്. 3 മണിയോടെ പരിശോധന നടക്കും.

കഴിഞ്ഞ രാത്രി നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടിരുന്നു.

Tags: