വയനാട് പോളിടെക്നിക്കില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; എസ്എഫ്ഐ- യുഡിഎസ്എഫ് പ്രവർത്തകര്‍ക്ക് പരിക്ക്

മേപ്പാടി : തെരഞ്ഞെടുപ്പിനിടെ വയനാട് മേപ്പാടി പോളി ടെക്നിക് കോളേജിൽ വിദ്യാർത്ഥി സംഘർഷം. എസ്എഫ്ഐ പ്രവർത്തകരും യുഡിഎസ്എഫ് പ്രവർത്തകരുമാണ് ഏറ്റുമുട്ടിയത്. എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി അപർണാ ഗൗരി, യുഡിഎസ്എഫ് ചെയർമാൻ മുഹമ്മദ് സാലിം തുടങ്ങിയവർക്ക് പരിക്കേറ്റു. നെഞ്ചിന് ഗുരുതര പരിക്കേറ്റ അപർണ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. വിദ്യാർത്ഥികളുടെ ആക്രമണത്തിൽ
മേപ്പാടി എസ്എച്ച്ഒ വിപിന് മുഖത്ത് പരിക്കേറ്റു. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.