വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചതിൻ്റെ പ്രതിഫലം ചോദിച്ചു; പരിശീലകനെ മർദ്ദിച്ച് എസ്എഫ് ഐ നേതാക്കൾ

Update: 2026-03-08 09:51 GMT

പത്തനംതിട്ട: വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചതിൻ്റെ പ്രതിഫലം ചോദിക്കാൻ ചെന്നപ്പോൾ തന്നെ എസ് എഫ് ഐ നേതാക്കൾ മർദ്ദിച്ചെന്ന പരാതിയുമായി പരിശീലകൻ . ആരോമൽ ശിവയുടെ പരാതിയിൽ പോലിസ് കേസെടുത്തു.

സര്‍വ്വകലാശാല കലോൽസവത്തില്‍ പങ്കെടുക്കുന്നതിനായി വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചതിന്റെ തുക ആവശ്യപ്പെട്ടതിനാണ് എസ് എഫ് ഐ സെക്രട്ടറിയും സംഘവും മര്‍ദ്ദിച്ചതെന്ന് മര്‍ദ്ദനമേറ്റ ആരോമല്‍ ശിവ പറഞ്ഞു. എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കിരണ്‍, ജില്ലാ സെക്രട്ടറി അനന്തു മധു ഉള്‍പ്പെടെ 15 പേര്‍ക്ക് എതിരെയാണ് തിരുവല്ല പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Tags: