എസ്എഫ്‌ഐ സംഘടനാനോതാവിനും ഇടത് പോലിസിന്റെ മര്‍ദ്ദനം

Update: 2025-09-09 05:10 GMT

തിരുവനന്തപുരം: എസ്എഫ്‌ഐ സംഘടനാനോതാവിനും ഇടത് പോലിസിന്റെ മര്‍ദ്ദനം എന്നത് സര്‍ക്കാരിനെ സമര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെതിരെയാണ് പരാതി. മധുബാബു കോന്നി സി.ഐയായിരിക്കെ അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി പത്തനംതിട്ടയിലെ മുന്‍ എസ്എഫ്‌ഐ നേതാവ് ജയകൃഷ്ണനാണ് പരാതി നല്‍കിയത്. ഈ സംഭവത്തില്‍ മധുബാബുവിനെതിരെ നടപടി ശുപാര്‍ശ ചെയ്ത് ജില്ലാ പോലിസ് സൂപ്രണ്ട് പോലിസ് മേധാവിക്ക് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ഇതുവരെയായും നടപടിയൊന്നും എടുത്തിട്ടില്ല എന്ന വ ിവരവും പുറതിതുവന്നു.

പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നെല്ലാം മധു ബാബുവിനെതിരേ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പോലിസുകാര്‍ക്കെതിരായ ആരോപണങ്ങള്‍ അസോസിയേഷനുകള്‍ മൂടിവയ്ക്കുന്നുവെന്ന ആക്ഷേപമുണ്ട്. മധുബാബു ഉള്‍പ്പെട്ട ഇടത് അനുകൂല പാനലാണ് ഇപ്പോള്‍ പൊലീസ് സംഘടനകള്‍ നയിക്കുന്നത്. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ആലപ്പുഴയില്‍ ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പിയായി മധുബാബുവിനെ നിയമിച്ചതിന് പിന്നിലും രാഷ്ട്രീയ സ്വാധീനമുണ്ടെന്നാണ് വിവരം.

Tags: