എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ അതിക്രമങ്ങള്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ല: കാംപസ് ഫ്രണ്ട്

വടുതല ജമാഅത്ത് സ്‌കൂളിന് മുന്‍വശം കാംപസ് ഫ്രണ്ടിന്റെ മെമ്പര്‍ഷിപ്പ് കാംപയിനുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ എഴുതിയ ചുവരെഴുത്തകളാണ് ഇരുട്ടിന്റെ മറവില്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘം വ്യാപകമായി നശിപ്പിച്ചത്.

Update: 2019-07-04 06:34 GMT

അരൂക്കുറ്റി: കാംപസ് ഫ്രണ്ട് ചുവരെഴുത്തുകള്‍ നശിപ്പിച്ച് വടുതലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ ശ്രമം. വടുതല ജമാഅത്ത് സ്‌കൂളിന് മുന്‍വശം കാംപസ് ഫ്രണ്ടിന്റെ മെമ്പര്‍ഷിപ്പ് കാംപയിനുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ എഴുതിയ ചുവരെഴുത്തകളാണ് ഇരുട്ടിന്റെ മറവില്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘം വ്യാപകമായി നശിപ്പിച്ചത്.

കാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്തുകള്‍ക്ക് മുകളില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ എഴുതി വച്ച സംഘം വടുതലയിലൂടെ വര്‍ഗീയപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനവും നടത്തിയിരുന്നു. ആദ്യമായല്ല എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കാംപസ് ഫ്രണ്ടിനെതിരേ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചുവരെഴുത്തുകളും ഫഌക്‌സുകളും സ്ഥാപിക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് കള്ളക്കേസില്‍ കുടുക്കിയ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകന്റെ പിതാവിന്റെ ഫോട്ടോവെച്ച് വംശീയ അധിക്ഷേപം നടത്തി ഡിവൈഎഫ്‌ഐ സ്ഥാപിച്ച ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നാട്ടുകാരുടെയും കാംപസ് ഫ്രണ്ട് വിദ്യാര്‍ഥികളുടേയും നേതൃത്വത്തില്‍ നീക്കം ചെയ്തിരുന്നു.

പ്രദേശത്ത് മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് ഇവിടുത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രകോപനപരമായ ഇത്തരം പ്രവര്‍ത്തങ്ങള്‍ പോലിസ് ഇനിയും കണ്ടില്ലെന്ന് നടിച്ചാല്‍ ഈ ഗുണ്ടകളെ തെരുവില്‍ ജനകീയമായി തടയുന്നതിന് കാംപസ് ഫ്രണ്ട് മുന്നിട്ടിറങ്ങുമെന്ന് കാംപസ് ഫ്രണ്ട് ചേര്‍ത്തല ഏരിയ നേതാക്കളായ അഷ്‌കര്‍, സഫീര്‍ എന്നിവര്‍ അറിയിച്ചു.

Tags:    

Similar News