ഗവര്‍ണര്‍ പാന്‍മസാല ഉപയോഗിക്കുന്നു, രാജ്ഭവനില്‍ എക്‌സൈസ് പരിശോധന നടത്തണമെന്ന് എസ്എഫ്‌ഐ

Update: 2022-11-10 03:26 GMT

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമര്‍ശനവുമായി എസ്എഫ്‌ഐ രംഗത്ത്. ഗവര്‍ണര്‍ നിരോധിത പാന്‍മസാല ഉപയോഗിക്കുന്നതായും ഇതിന്റെ ലഹരിയിലാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നതെന്നും എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി പി സാനു ആരോപിച്ചു. കേരളത്തില്‍ നിരോധിച്ച പാന്‍ മസാല നിരന്തരം ഉപയോഗിക്കുന്നയാളാണ് ഗവര്‍ണര്‍. ഗവര്‍ണര്‍ കൃത്യമായി നിയമം ലംഘിക്കുന്നുവെന്നു വ്യക്തമാണ്. ഗുരുതരമായ കുറ്റകൃത്യമാണ് ഗവര്‍ണര്‍ നടത്തുന്നത്. പാന്‍മസാലയുടെ അഖിലേന്ത്യാ അംബാസഡറായി ഗവര്‍ണര്‍ മാറിയിരിക്കുന്നു.

എക്‌സൈസ് രാജ്ഭവനില്‍ പരിശോധന നടത്തണം. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. ജനങ്ങളെ വെല്ലുവിളിക്കുന്ന ഗവര്‍ണര്‍ ആരിഫ് ഖാനെ തിരിച്ചുവിളിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നും സാനു മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ഗവര്‍ണര്‍ക്കെതിരേ ആരോപണങ്ങളുന്നയിച്ചിരുന്നു. ഗവര്‍ണറെ ലഹരി വിരുദ്ധ സമ്മേളനങ്ങള്‍ക്കൊന്നും വിളിക്കുന്നില്ലെന്നാണ് കെ മുരളീധരന്‍ പറഞ്ഞത്. കാരണം 24 മണിക്കൂറും പാന്‍ ചവച്ചുകൊണ്ടാണ് നടക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ രീതി എന്നും മുരളീധരന്‍ ആരോപിച്ചിരുന്നു.

Tags:    

Similar News