കെഎസ്‌യു സ്ഥാനാര്‍ഥിയെ കാറില്‍ പൂട്ടിയിട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

Update: 2023-03-14 13:43 GMT

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി തൃശൂര്‍ പൊങ്ങണാട് എലിംസ് കോളജിലെത്തിയ കെഎസ്‌യു ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാറിനുള്ളില്‍ പൂട്ടിയിട്ടതായി പരാതി. തൃശൂര്‍ ലോ കോളജിലെ വിദ്യാര്‍ഥിയായ തെരേസ് പി ജിമ്മിയാണ് ആക്രമണം നേരിട്ടത്. എലിംസ് കോളജിലെ യുയുസി ആയ അക്ഷയ് എന്ന വിദ്യാര്‍ഥിയോട് വോട്ട് അഭ്യര്‍ഥിക്കാനെത്തിയ വേളയിലാണ് തെരേസിനെതിരേ ആക്രമണം നടന്നത്.

തെരേസ് എത്തിയ കാറിന്റെ താക്കോല്‍ ഊരിമാറ്റിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍, കെഎസ്‌യു നേതാക്കളെ കാറിനുള്ളില്‍ അരമണിക്കൂര്‍ നേരം ബന്ധനസ്ഥരാക്കുകയായിരുന്നു. വിയ്യൂര്‍ പോലിസെത്തിയാണ് കാറില്‍ നിന്ന് കെഎസ്‌യു പ്രവര്‍ത്തകരെ പുറത്തിറക്കിയത്. എന്നാല്‍, എലിംസ് കോളജിലെ യുയുസിയുടെ വോട്ടര്‍ ഐഡി കാര്‍ഡ് കെഎസ്‌യു പ്രവര്‍ത്തകര്‍ ബലമായി പിടിച്ചുവാങ്ങിയതാണ് സംഘര്‍ഷകാരണണെന്ന് എസ്എഫ്‌ഐ അറിയിച്ചു.

Tags: