സഹപ്രവര്‍ത്തകര്‍ വനംവകുപ്പ് ഉദ്യോഗസ്ഥയെ ലൈംഗീകമായി പീഡിപ്പിച്ചു; പരാതി ശരിവച്ച് ഇന്റേനല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി

കല്ലാര്‍ ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ വനംവകുപ്പിലെ വനിതാ ഉദ്യോഗസ്ഥക്കെതിരെ നേരത്തെ പരാതി ഉയര്‍ന്നു. പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് ലൈംഗീകാതിക്രമം നടത്തിയെന്നാണ് കണ്ടെത്തല്‍

Update: 2021-08-20 08:13 GMT

തിരുവനന്തപുരം: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സഹപ്രവര്‍ത്തകയുടെ ലൈംഗിക പീഡന പരാതിയില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് ഇന്റേനല്‍ കംപ്ലെയിന്‍സ് കമ്മിറ്റി കണ്ടെത്തി. വനംവകുപ്പിലെ വനിതാ ഉദ്യോഗസ്ഥക്കെതിരെ നേരത്തെ ഉയര്‍ന്ന പരാതി പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് ലൈംഗീകാതിക്രമം നടത്തിയെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരം ഡിവിഷനിലാണ് സംഭവം.

കല്ലാര്‍ ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഒരു വനിതാ ഉദ്യോഗസ്ഥക്കെതിരെ ഉയര്‍ന്നിരുന്നു. ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ കെ എസ് ജസ്റ്റിന്‍ സ്റ്റാന്‍ലിക്കെതിരേയും കണ്‍ട്രോള്‍ റൂം എസ്എഫ്ഒ ജയകുമാറിനെതിരേയുമാണ് പരാതി ഉയര്‍ന്നത്. തുടര്‍ന്ന് ആഭ്യന്തര സമിതിയുടെ പരിശോധനയിലാണ് കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ഒരാഴ്ച്ച മുമ്പ് തന്നെ റിപോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല.

Tags:    

Similar News