മെക്‌സിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ലൈംഗിക പീഡനം കുറ്റകൃത്യമാക്കണം: ക്ലോഡിയ ഷെയിന്‍ബോം

Update: 2025-11-07 07:55 GMT

മെക്‌സിക്കോ സിറ്റി: മെക്‌സിക്കയിലെ 32 സംസ്ഥാനങ്ങളിലും ലൈംഗിക പീഡനം കുറ്റകൃത്യമാക്കണമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം. 'രാജ്യത്തും ലോകത്തും നിരവധി സ്ത്രീകള്‍ അനുഭവിക്കുന്ന ഒന്നാണിതെന്നും ഇതിനെതിരേ ശക്തമായി പ്രതികരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഞാന്‍ പരാതി നല്‍കിയില്ലെങ്കില്‍, മറ്റു മെക്‌സിക്കന്‍ സ്ത്രീകളുടെ അവസ്ഥ എന്താകും. പ്രസിഡന്റിന് ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ നമ്മുടെ രാജ്യത്തെ എല്ലാ സ്ത്രീകളുടെയും അവസ്ഥ എന്തായിരിക്കുമെന്നും ഷെയിന്‍ബോം ചോദിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് ഷെയിന്‍ബോം സംസാരിച്ചു നില്‍ക്കവെ ഒരു മദ്യപാനി അവരുടെ ശരീരത്തില്‍ സ്പര്‍ശിച്ചത്. മെക്‌സിക്കോ സിറ്റിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിനുസമീപം അനുയായികളെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് സംഭവം.

സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ നിയമങ്ങള്‍ പുനപ്പരിശോധിക്കാനും സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്യാനുള്ള അവസരം എളുപ്പമാക്കാനും ഷെയിന്‍ബോം ആവശ്യപ്പെട്ടു. ഏകീകൃത നിയമ പരിരക്ഷ ഉറപ്പാക്കുന്നതിനായി തന്റെ സര്‍ക്കാര്‍ രാജ്യവ്യാപകമായി ഒരു ക്യാംപയിന്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.

Tags: