വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

Update: 2022-01-15 02:37 GMT

കല്‍പ്പറ്റ: പുല്‍പ്പള്ളി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ 15 വയസുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി ആനപ്പാറ സ്വദേശി റിജോ എന്ന അഗസ്റ്റിന്‍ ജോസ് (31) ആണ് അറസ്റ്റിലായത്.

ഇയാള്‍ മൂന്ന് തവണയോളം വിദ്യാര്‍ത്ഥികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതായാണ് പരാതി. പ്രതി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് പോലിസ് ജോസിനെ അറസ്റ്റ് ചെയ്തത്. എസ്‌ഐ ജിതേഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ദിലീപ്കുമാര്‍, സിപിഒ മാരായ ആഷ്‌ലിന്‍, മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.