പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വാദം കേള്‍ക്കും

Update: 2025-12-17 06:58 GMT

കൊച്ചി: സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമക്കേസില്‍ നാളെ കോടതി വാദം കേള്‍ക്കും. നാളെയായിരിക്കും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുക.

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിക്കു പിന്നാലെയാണ് പിടി കുഞ്ഞുമുഹമ്മദിനെതിരേ കന്റോണ്‍മെന്റ് പോലിസ് കേസെടുത്തത്. കഴിഞ്ഞദിവസം പരാതിക്കാരി കോടതിയില്‍ രഹസ്യമൊഴിയും നല്‍കിയിരുന്നു.സംഭവം നടന്നുവെന്നു പറയപ്പെടുന്ന സമയത്ത് പരാതിക്കാരിയും കുഞ്ഞുമുഹമ്മദും ഹോട്ടലിലുള്ളതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിനു ലഭിച്ചിരുന്നു.

Tags: