വിഷവാതക ചോര്‍ച്ച: നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

പ്ലാന്റിലെ തൊഴിലാളികളെല്ലാം സ്ത്രീകളായിരുന്നു

Update: 2020-08-21 04:17 GMT

ചിറ്റൂര്‍: പാല്‍ സംസ്‌കരണ പ്ലാന്റില്‍ വിഷവാതക ചോര്‍ന്ന് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ ബന്ദപള്ളിയില്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെയായായിരുന്നു സംഭവം.

പുതലപ്പട്ടിലെ ഹാറ്റ്‌സണ്‍ കമ്പനിയിലെ പാല്‍ സംസ്‌കരണ പ്ലാന്റിലാണ് അമോണിയ ചോര്‍ന്നത്. വിഷവാതകം ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട തൊഴിലാളികളെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാന്റിലെ തൊഴിലാളികളെല്ലാം സ്ത്രീകളായിരുന്നു. ഇവരില്‍ മൂന്ന് പേരുടെ നിലഗുരുതരമാണ്. ഇവരെ തിരുപ്പതിയിലെ ആശുപത്രിയിലേക്ക് മാറ്റി.

അപകടകാരണം അധികൃതരുടെ അശ്രദ്ധയുടെ ഫലമാണോ അതോ തൊഴിലാളികളുടെ അശ്രദ്ധയാണോ എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. വ്യവസായ വകുപ്പ് ജനറല്‍ മാനേജരും അഗ്‌നിശമന വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി അവലോകനം ചെയ്യതു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും ദുരിതബാധിതര്‍ക്ക് മെച്ചപ്പെട്ട ചികില്‍സ സഹായം നല്‍കാന്‍ നിര്‍ദേശം നല്‍കി.


Tags: