ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട തര്‍ക്കം; അമ്മയുടെ കഴുത്തിനുകുത്തി 17കാരി

Update: 2025-10-01 11:34 GMT

ആലപ്പുഴ: അമ്മയും മകളും തമ്മിലുണ്ടായ തര്‍ക്കത്തില്‍ 17കാരിയായ മകള്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മഹിളാ കോണ്‍ഗ്രസ് നേതാവിനാണ് കുത്തേറ്റത്. പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലിസ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: