തെഹ്‌റാന്‍: ഇറാനെതിരായ ഇസ്രായേലിന്റെയും അമേരിക്കയുടേയും യുദ്ധത്തില്‍ ഇതുവരെ 7 യുഎസ് വ്യോമസേന വിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടെന്ന് റിപോര്‍ട്ട്. മാര്‍ച്ച് രണ്ടിന് കുവൈറ്റിന് മുകളിലൂടെയുണ്ടായ വെടിവയ്പ്പില്‍ 3 എഫ്-15 വിമാനങ്ങള്‍ തകര്‍ന്നു. ആറ് ക്രൂ അംഗങ്ങളും സുരക്ഷിതമായി പുറത്തേക്ക് ചാടി.
മാര്‍ച്ച് 12നാണ് അടുത്ത സംഭവം. ഇറാഖില്‍ ഒരു കെസി-135 ടാങ്കര്‍ വിമാനം തകര്‍ന്ന് ആറ് യുഎസ് എയര്‍ക്രൂ മരിച്ചു. മറ്റൊരു വിമാനവുമായുള്ള കൂട്ടിയിടിയിലാണ് ഇത് സംഭവിച്ചതെന്നാണ് യുഎസ് സൈന്യത്തിന്റെ വാദം.
മാര്‍ച്ച് 27ന് സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇ-3 സെന്‍ട്രി വിമാനം തകര്‍ന്നു വീണു. ഒരു ടാങ്കര്‍ വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചു. ഏപ്രില്‍ മൂന്നിന് എഫ്-15, എ-10 വിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടു. ശത്രുവിന്റെ വെടിയേറ്റ് യുഎസ് വിമാനങ്ങള്‍ വീഴ്ത്തുന്നത് ഇതാദ്യമായിരുന്നു.