ഇന്‍ഡോറില്‍ കെട്ടിടത്തിനു തീപിടിച്ച് ഏഴ് പേര്‍ മരിച്ചസംഭവത്തിനുപിന്നില്‍ പ്രണയപ്രതികാരം

Update: 2022-05-08 04:27 GMT

ഇന്‍ഡോര്‍: ഇന്‍ഡോറിലെ മൂന്നു നില കെട്ടിടം കത്തിനശിച്ച് ഏഴ് പേര്‍ മരിക്കാനിടയായ സംഭവത്തിനു പിന്നില്‍ പ്രണയപ്രതികാരം. കെട്ടിടത്തിന് തീയിടുംമുമ്പ് ഇയാള്‍ ഒരു സ്ത്രീയുടെ വാഹനവും അഗ്നിക്കിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് സുഭം ദീക്ഷിത് (27)എന്നയാള്‍ക്കെതിരേ പോലിസ് കേസെടുത്തു.

വാഹനത്തില്‍നിന്നുളള തീ പടര്‍ന്നാണ് കെട്ടിടം നശിച്ചത്. വാഹനം പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നേരത്തെ കരുതിയത്. പിന്നീടാണ് പുതിയ തെളിവുകള്‍ പുറത്തുവന്നത്.

അഗ്നിശമന സേന എത്തിയത് വൈകിയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.