അതിര്‍ത്തിയില്‍ ഇന്ത്യ ഏഴ് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു

പാക് സൈന്യം നടത്തിയ രൂക്ഷമായ ഷെല്ലാക്രമണത്തിന് ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയിലാണ് ഇവ തകര്‍ന്നത്. രജൗരി, പുഞ്ച് ജില്ലകളിലെ അതിര്‍ത്തി മേഖലകളെ ലക്ഷ്യമിട്ടാണ് പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്.

Update: 2019-04-02 10:19 GMT

ജമ്മു: നിയന്ത്രണരേഖയ്ക്ക് സമീപം ഏഴ് പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈനികര്‍ തകര്‍ത്തു. പാക് സൈന്യം നടത്തിയ രൂക്ഷമായ ഷെല്ലാക്രമണത്തിന് ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയിലാണ് ഇവ തകര്‍ന്നത്. രജൗരി, പുഞ്ച് ജില്ലകളിലെ അതിര്‍ത്തി മേഖലകളെ ലക്ഷ്യമിട്ടാണ് പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്.

ഇന്ത്യയുടെ തിരിച്ചടിയില്‍ ഏതാനും പാക് സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. പാക് ഷെല്ലിങിനെതുടര്‍ന്ന് മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി അതിര്‍ത്തിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ തിങ്കളാഴ്ച പാക് സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ഇന്‍സ്‌പെക്ടറും അഞ്ചു വയസ്സുകാരി ബാലികയും ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക്് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.മേഖലയിലെ ആളുകളോട് വീടിന് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Tags: