ഛത്തീസ്ഗഢില്‍ ചുണ്ണാമ്പുകല്ല് ഖനി തകര്‍ന്ന് ഏഴുപേര്‍ മരിച്ചു

Update: 2022-12-02 15:34 GMT

റായ്പൂര്‍: ഛത്തീസ്ഗഢിലെ ബസ്തറില്‍ ചുണ്ണാമ്പുകല്ല് ഖനി തകര്‍ന്ന് ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ ആറുപേര്‍ സ്ത്രീകളാണ്. ജില്ലയുടെ ആസ്ഥാനമായ ജഗദല്‍പൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ മാല്‍ഗാവ് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഞ്ചുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഖനിയില്‍ മണ്ണ് കുഴിക്കുന്നതിനിടെ ഒരുഭാഗം അടര്‍ന്നുവീഴുകയായിരുന്നു. വിവരമറിഞ്ഞ് ഉടന്‍തന്നെ പോലിസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൂടുതല്‍ പേര്‍ കൂടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: