പോലിസ് നീക്കത്തിന് തിരിച്ചടി; ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കില്ല

Update: 2021-08-25 07:14 GMT

തലശ്ശേരി: അനധികൃതമായി വാഹനം മോടിപിടിപ്പിച്ച കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത് ജാമ്യം നേടിയ ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ വീണ്ടും കുടുക്കാനുളള പോലിസ് നീക്കത്തിന് തിരിച്ചടി. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി തലശ്ശേരി സെഷന്‍സ് കോടതിയാണ് തള്ളിയത്.

വാഹനം അനുമതിയില്ലാതെ പരിഷ്‌കരിച്ചതിനെതിരേ പിഴ ചുമത്തുന്നുതമായി ബന്ധപ്പെട്ട് നടന്ന നീക്കമാണ് വലിയ വിവാദത്തിലായത്. ഒടുവില്‍ സഹോദരങ്ങള്‍ അറസ്റ്റിലാവുകയും അടുത്ത ദിവസം കോടതി ജാമ്യം നല്‍കുകയും ചെയ്തു.

എന്നാല്‍ പോലിസ് അവിടം കൊണ്ട് അവസാനിപ്പിക്കാതെ സഹോദരന്മാരെ മയക്കുമരുന്ന കേസില്‍ ഉളപ്പെടുത്താന്‍ ശ്രമിച്ചു. ആ നീക്കമാണ് ഇപ്പോള്‍ കോടതി തള്ളിക്കളഞ്ഞത്.

മയക്കുമരുന്നു വില്‍പ്പനയുമായി ബന്ധമുണ്ടെന്നതിന് പോലിസിന് തെളിവ് ഹാജരാക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു.

Tags: