കരമന പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കട ഗോഡൗണില്‍ വന്‍ തീപ്പിടുത്തം; സമീപത്തെ വീടുകളിലേക്ക് തീപടരുന്നു

തീ പടരുന്നത് തടയാന്‍ പോലിസും ഫയര്‍ഫോര്‍സും ശ്രമിക്കുന്നു

Update: 2022-01-03 07:31 GMT

തിരുവനന്തപുരം: തിരുവനന്തപുരം കരമന പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കട ഗോഡൗണില്‍ തീപ്പിടുത്തം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപ്പിടുത്തം. പിആര്‍എസ് ആശുപത്രിക്ക് സമീപമുള്ള ബണ്ട് റോഡിലെ ഗോഡൗണിലാണ് തീപ്പിടത്തമുണ്ടായിരിക്കുന്നത്. തൊട്ടടുത്ത വീടുകളിലേക്ക് തീ പടരുന്നുണ്ട്. പ്രദേശത്ത് വന്‍ പുക നിറഞ്ഞിരിക്കുകയാണ്. തൊട്ടടുത്ത മരങ്ങളിലേക്കും തീപടരുന്നുണ്ട്. ശക്തമായ കാറ്റും തീ പടരുന്നതിന് ഇടയാക്കി. വൈദ്യുതി ലൈനുകളിലും കത്തിയമര്‍ന്നു. നാലു ഫയര്‍ഫോര്‍സ് യൂനിറ്റുകളാണ് ഇപ്പോഴുളളത്.

തീ കെടുത്താന്‍ കൂടുതല്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തുന്നുണ്ട്.

തീ പടരുന്നത് തടയാന്‍ പോലിസും ഫയര്‍ഫോര്‍സും ശ്രമിക്കുകയാണ്. സമീപത്ത് ധാരാളം വീടുകളും കടകളുമുണ്ട്്. ആക്രിക്കട ഗോഡൗണിലെ ടയറുകള്‍, കുപ്പികള്‍ എന്നിവയിലാണ് ആദ്യം തീപ്പിടത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. സമീപത്ത് ധാരാളം വീടുകളുണ്ട്.

ആദ്യം ചെറിയ ഫയര്‍ ഫോഴ്‌സ് സംഘം എത്തിയെങ്കിലും പെട്ടന്ന് വെള്ളം തീര്‍ന്നു. പിന്നീട് കുറച്ച് സമയം കഴിഞ്ഞതിന് ശേഷമാണ് കൂടുതല്‍ ഫയര്‍ഫേഴ്‌സ് സംഘം എത്തിയത്. സമീപത്തെ കടകളില്‍ നിന്നും വീടുകളില്‍ നിന്നും ആളുകളെ പോലിസ് ഒഴിപ്പിക്കുകയാണ്.

Tags: