സ്റ്റെബ് ലൈസര്‍ ഓവര്‍ ഹീറ്റായി; നിയമസഭാ മന്ദിരത്തിന്റെ ബേസ്‌മെന്റ് ഫ്‌ലോറില്‍ നേരിയ തീപ്പിടുത്തം
തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിന്റെ ബേസ്‌മെന്റ് ഫ്‌ലോറില്‍ തീപ്പിടുത്തമുണ്ടായി. ഇന്ന് 10.30നാണ് സംഭവം. ബേസ്‌മെന്റ് ഫ്‌ലോര്‍ യുപിഎസ് റൂമിലെ സ്‌റ്റെബിലൈസര്‍ ഓവര്‍ ഹീറ്റ് ആയി കത്തുകയായിരുന്നു. അഗ്നിശമന സേനയെത്തി എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തി.
പുക നിറഞ്ഞതിനാല്‍ എക്‌സോസ്റ്റ് ബ്ലോവര്‍ ഉപയോഗിച്ച് പുക നീക്കം ചെയ്തു. അഗ്നി ശമനസേനയുടെ സമയോചിതമായ ഇടപെടല്‍ മറ്റ് നാശനഷ്ടങ്ങള്‍ ഒഴിവാക്കി. ജില്ലാ ഫയര്‍ ഓഫിസര്‍ സുവി എംഎസ്, തിരുവനന്തപുരം സ്‌റ്റേഷന്‍ ഓഫിസര്‍ സജിത്ത് എസ്റ്റി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം. സ്പീക്കര്‍ എംബി രാജേഷ് സംഭവ സ്ഥലത്ത് എത്തി.